കണ്ണ ൂരിൽ അഞ്ചും കാസർഗോഡ് പത്തും കേസുകൾ
Tuesday, March 31, 2020 12:09 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പ​ത്തു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വെ​ള്ള​രി​ക്കു​ണ്ട്-1, ബേ​ഡ​കം-1, കു​മ്പ​ള-1, മേ​ല്‍​പ്പ​റ​മ്പ്-1, ബേ​ക്ക​ല്‍-2, അ​മ്പ​ല​ത്ത​റ-1, നീ​ലേ​ശ്വ​രം-1, രാ​ജ​പു​രം-1, കാ​സ​ര്‍​ഗോ​ഡ്-1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 200 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ലാ​യി 242 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 129 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ അ​നാ​വ​ശ്യ​മാ​യി റോ​ഡി​ല്‍ ക​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും കേ​സും ജി​ല്ല​യി​ല്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ആ​റു​വ​രെ ജി​ല്ല​യി​ലാ​കെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് അ​ഞ്ചു കേ​സു​ക​ള്‍ മാ​ത്ര​മാ​ണ്. അ​ഞ്ചു പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ എ​ല്ലാ​വ​രും അ​റ​സ്റ്റി​ലാ​യി. മൂ​ന്നു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ള്‍ അ​പൂ​ര്‍​വ​മാ​യാ​ണു നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.