ടോം​സ​ൺ ടോം ​ഇ​ന്നു വി​ര​മി​ക്കും
Tuesday, March 31, 2020 12:09 AM IST
ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടോം​സ​ൺ ടോം ​ഇ​ന്നു സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കും. മ​ല​യോ​ര​മേ​ഖ​ല​യി​ലെ കോ​ടോ​ത്ത് ഗ​വ. യു​പി സ്‌​കൂ​ൾ ഹൈ​സ്‌​കൂ​ളാ​യി ഉ​യ​ർ​ത്തു​ന്ന​തി​ലും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ന്ന​തി​നും മു​ൻ​നി​ര​യി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജി​യു​പി​എ​സ് പു​തു​ക്കൈ, ജി​യു​പി​എ​സ് മ​ടി​ക്കൈ ആ​ല​മ്പാ​ടി, ജി​എം​യു​പി​എ​സ് കോ​ട്ടി​ക്കു​ളം, ജി​വി​എ​ച്ച്‌​എ​സ്എ​സ് കോ​ട്ട​പ്പു​റം, ജി​എ​ച്ച്എ​സ് കു​ട്ട​മ​ത്ത്, ജി​വി​എ​ച്ച്‌​എ​സ്എ​സ് മ​ടി​ക്കൈ സെ​ക്ക​ൻ​ഡ്, ജി​എ​ച്ച്എ​സ് കൊ​ടി​യ​മ്മ, ജി​എ​ച്ച്എ​സ് ഇ​രി​യ, ജി​എ​ച്ച്എ​സ് മു​ന്നാ​ട് തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കെ​പി​എ​സ്ടി​എ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ജി​ല്ലാ ചെ​യ​ർ​മാ​നാ​യി​രു​ന്നു. സെ​ന്‍റ് വി​ൽ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്, നീ​ലേ​ശ്വ​രം വൈ​എം​സി​എ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ൾ നീ​ലേ​ശ്വ​രം റോ​ട്ട​റി ക്ല​ബി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ്. അ​ര​വ​ഞ്ചാ​ൽ ഗ​വ. യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ത്സ​മ്മ മാ​ത്യു​വാ​ണ് ഭാ​ര്യ. മാ​ന​സ(​ബം​ഗ​ളൂ​രു), മ​മ​ത(​റി​സ​ർ​ച്ച് സ്കോ​ള​ർ, യു​കെ), മി​ഥു​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.