കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി കാസർഗോഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Tuesday, March 31, 2020 12:09 AM IST
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ബ​ജ​റ്റി​ൽ പ്രാ​മു​ഖ്യം ന​ൽ​കി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 99,23,29,981 രൂ​പ വ​ര​വും 96,25,98,600 രൂ​പ​യും 2,97,31,381 നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്.
ജി​ല്ല​യി​ൽ വി​കേ​ന്ദ്രീ​കാ​സൂ​ത്ര​ണം നി​ല​വി​ൽവ​ന്ന​തു മു​ത​ൽ ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ൽ നി​ർ​ജീ​വാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​വ ക​ണ്ടെ​ത്തി പു​ന​രു​ജ്ജീ​വ​നം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ബൃ​ഹ​ത് പ​ദ്ധ​തി​ക്കാ​യി എ​ട്ട​ര കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​ത്തി​ന് പു​റ​മെ ഗ്രാ​മ, ബ്ലോ​ക്ക്, എം​പി, എം​എ​ൽ​എ ഫ​ണ്ടു​ക​ളും പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കും. ജി​ല്ല​യി​ലെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യെ നേ​രി​ടാ​ൻ ജി​ല്ല​യി​ലു​ട​നീ​ളം ചെ​റു​കി​ട റ​ബ​റൈ​സ്ഡ് ചെ​ക്ക്ഡാ​മു​ക​ൾ പ​ണി​യാ​നും ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് റ​ബറൈ​സ​ഡ് ചെ​ക്ക്ഡാ​മു​ക​ൾ പ​ണി​യു​ന്ന​ത്. സം​യു​ക്ത പ​ദ്ധ​തി​യാ​യി ഈ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
ആ​രോ​ഗ്യ​രം​ഗ​ത്ത് ജി​ല്ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണംചെ​യ്യാ​ൻ കൂ​ട്ടാ​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സു​ര​ക്ഷ​യ്ക്കാ​യി സു​ര​ക്ഷാ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് തേ​ർ​ഡ് ഐ, ​പ്ര​തി​സ​ന്ധി​ക​ളി​ൽ തു​ണ​യേ​കാ​ൻ സ​ന്ന​ദ്ധ സേ​വ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ഹ​ചാ​രി മൊ​ബൈ​ൽ ആ​പ്പ്, കു​ട്ടി​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടേ​യും പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വാ​ട്ട​ർ ബെ​ൽ, പാ​ശ്ചാ​ത്ത​ല വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്യ​ൽ എ​ന്നി​വ​യും ബ​ജ​റ്റി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പെ​ടു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.ജി.​സി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.