പോലീസ് ഹൃദയങ്ങൾ ചങ്ങലെയൊരുക്കി; ലളിതയ്ക്കു മരുന്നെത്തി
Tuesday, March 31, 2020 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ പെ​രി​യ സ്വ​ദേ​ശി​നി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് മ​രു​ന്നെ​ത്തി​ച്ചു ന​ല്കാ​ന്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ചെ​യി​ന്‍ സ​ര്‍​വീ​സ്.
പെ​രി​യ​യി​ലെ ല​ളി​ത​യ്ക്കാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യം തു​ണ​യാ​യ​ത്. നേ​ര​ത്തേ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​രു​ന്ന് തീ​രാ​റാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​വി​ടെ​യും ഈ ​മ​രു​ന്ന് ല​ഭ്യ​മാ​യി​രു​ന്നി​ല്ല. മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കാ​നു​ള്ള വ​ഴി​യ​ട​ച്ച​തി​നാ​ല്‍ അ​വി​ടെ​യും അ​ന്വേ​ഷി​ക്കാ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​നാ​യ മ​ക​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ല​ളി​ത പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. തൃ​ക്ക​രി​പ്പൂ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ
എം.​ടി.​പി. സെ​യ്ഫു​ദ്ദീ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ല​ളി​ത​യ്ക്ക് മ​രു​ന്നെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം ന​ട​ന്ന​ത്. സെ​യ്ഫു​ദ്ദീ​ന്‍ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍. ബി​ജു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി. എ​ന്നാ​ല്‍ ഒ​രു മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലും ഈ ​മ​രു​ന്ന് ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ സ്ഥി​തി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മാ​ത്ര​മേ ഇ​ത് ല​ഭ്യ​മാ​കാ​നി​ട​യു​ള്ളൂ എ​ന്ന അ​നു​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​സം​ഘ​ത്തി​ലെ എ​സ്‌​ഐ പ്രേ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി.
ഒ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​ലെ അ​നി​ലാ​ണ് ഈ ​മ​രു​ന്ന് ല​ഭ്യ​മാ​യ മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​രന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗം മ​രു​ന്നു വാ​ങ്ങി പോ​ലീ​സി​ന് കൈ​മാ​റി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം മ​രു​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഹൈ​വേ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചു.
പി​ന്നീ​ട് റി​ലേ രൂ​പ​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ ഹൈ​വേ പോ​ലീ​സി​ന് കൈ​മാ​റി എ​ട്ട് ജി​ല്ല​ക​ള്‍ പി​ന്നി​ട്ടു പെ​രി​യ​യി​ല്‍ ല​ളി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
തൃ​ക്ക​രി​പ്പൂ​രി​ല്‍ നി​ന്ന് സെ​യ്ഫു​ദ്ദീ​ന്‍ തു​ട​ങ്ങി​വ​ച്ച ദൗ​ത്യ​ത്തി​ല്‍ എ​ട്ടു ജി​ല്ല​ക​ളി​ലെ ഹൈ​വേ പ​ട്രോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് അ​ലെ​ര്‍​ട്ട് ക​ണ്‍​ട്രോ​ള്‍, ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കാ​ളി​ക​ളാ​യി.