ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക്
Sunday, March 29, 2020 11:55 PM IST
പ​യ്യ​ന്നൂ​ർ: കോ​വി​ഡ് വൈ​റ​സ് മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക്. ലോ​ക്ക് ഡൗ​ൺ ദി​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​വാ​നാ​ണു തീ​രു​മാ​നം. ഇ​തി​നു​മു​ന്നോ​ടി​യാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഫൊ​റോ​ന​ത​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​രോ​ട് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്താ​ൻ അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ കൊ​ങ്ങോ​ല, ജോ​ണി തോ​മ​സ് വ​ട​ക്കേ​ക്ക​ര, ചാ​ക്കോ​ച്ച​ൻ ക​രാ​മ​യി​ൽ, ബെ​ന്നി പു​തി​യാം​പു​റം, സു​രേ​ഷ് ജോ​ർ​ജ്, ജോ​ർ​ജ് വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.