ലോ​ക്ക്ഡൗ​ണ്‍: നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ ഡ്രോ​ണു​ക​ളും നി​രീ​ക്ഷ​ണം തു​ട​ങ്ങി
Sunday, March 29, 2020 11:55 PM IST
ഇ​രി​ട്ടി: ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി​യി​ലും മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​കാ​ശ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ല്‍, സി​ഐ എ.​കു​ട്ടി​ക്കൃ​ഷ്ണ​ന്‍, എ​സ്‌​ഐ​മാ​രാ​യ എ.​ബി.​രാ​ജു, എം.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ​നി​ന്നു​മാ​ണ് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്.
റോ​ഡു​ക​ള്‍​ക്കു​പു​റ​മേ മ​റ്റു മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​തും വ്യാ​ജ​വാ​റ്റ് പോ​ലു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​നാ​കും. നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​ല​യി​ട​ങ്ങ​ള്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ആ​ളു​ക​ൾ സ്ഥ​ല​ത്തു​നി​ന്നു മാ​റി.
വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്ക​ത്ത​ക്ക രീ​തി​യി​ലു​ള്ള ചി​ല ഷെ​ഡ്ഡു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി അ​റി​വു​ള്ള​വ​ര്‍ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റ​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല​ട​ക്കം ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.
പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള സൈ​ബ​ര്‍ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.
350 ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ഡ്രോ​ണ്‍ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​ണ് ഇ​ത്ര​യും ഡ്രോ​ണു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​ഖി​ല്‍ പു​തു​ശേ​രി, എ.​ബി. അ​നൂ​പ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.