ഹോം ​ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് ക​റ​ക്കം; 13 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി
Sunday, March 29, 2020 11:55 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല‍​യി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ചെ​വി​ക്കൊ​ള്ളാ​ത്ത 13 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി. നി​രീ​ക്ഷ​ണം മ​റി​ക​ട​ന്നു ക​റ​ങ്ങി​ന​ട​ന്ന​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ഐ​ജി വി​ജ​യ് സാ​ഖ​റെ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ്-19 ബാ​ധി​ത​രു​ള്ള കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഹോം ​ക്വാ​റ​ന്‍റീ​നി​ൽ തു​ട​രാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ അ​തു പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ പോ​ലീ​സ് നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. എ​ല്ലാ​വ​രും പ്ര​വാ​സി​ക​ളാ​ണ്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യ​വ​ർ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഐ​ജി പ​റ​ഞ്ഞു.