ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കൃ​ഷി ആ​രം​ഭി​ച്ചോ​ളൂ...മ​ത്സ​ര​വു​മാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍
Sunday, March 29, 2020 11:55 PM IST
ക​ണ്ണൂ​ര്‍: ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്തോ​ടെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ പ​രി​പാ​ടി​ക​ളു​മാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍. കാ​ര്‍​ഷി​ക​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് മി​ഷ​ന്‍. കാ​ര്‍​ഷി​ക​വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 8129218246 എ​ന്ന വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ര​ജി​സ്റ്റ​ര്‍​ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വാ​ട്‌​സ് ആ​പ്പ് മു​ഖേ​ന നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. പു​ര​യി​ട കൃ​ഷി, മ​ട്ടു​പ്പാ​വ് കൃ​ഷി എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക​മാ​യാ​ണ് മ​ത്സ​രം. ന​ടീ​ല്‍​വ​സ്തു​ക്ക​ള്‍ സ്വ​ന്ത​മാ​യി സ​മാ​ഹ​രി​ച്ചോ, കൃ​ഷി​ഭ​വ​ന്‍, മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന​വ​യോ ഉ​പ​യോ​ഗി​ക്കാം. മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കു​ന്ന സ്ഥ​ല​ത്ത് വെ​ള്ള​രി, മ​ത്ത​ന്‍, ഇ​ള​വ​ന്‍ ഇ​ന​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ര​ണ്ടെ​ണ്ണ​വും വെ​ണ്ട, ത​ക്കാ​ളി, മു​ള​ക്, ചീ​ര ഇ​ന​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണ​വും ക​ക്കി​രി, താ​ലോ​ലി, പാ​വ​ല്‍, പ​യ​ര്‍ ഇ​ന​ങ്ങ​ളി​ല്‍ ചു​രു​ങ്ങി​യ​ത് ര​ണ്ടെ​ണ്ണ​വും കൃ​ഷി​ചെ​യ്യാം. ഇ​തി​ല്‍​നി​ന്നും വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ള്‍ കൃ​ഷി​ചെ​യ്ത​വ സ​വി​ശേ​ഷ പ്ലോ​ട്ട് എ​ന്ന ഇ​ന​മാ​യും പ​രി​ഗ​ണി​ക്കും. പു​ര​യി​ട​ത്തി​ലും മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ലും മേ​ല്‍​പ്പ​റ​ഞ്ഞ ഓ​രോ ഇ​ന​ത്തി​ലും​പെ​ട്ട 20 ചെ​ടി​ക​ളെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. സ​മ്മാ​നാ​ര്‍​ഹ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് വാ​ട്‌​സ് ആ​പ്പ് സം​വി​ധാ​ന​ത്തി​നൊ​പ്പം നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​നാ​രീ​തി​യും അ​വ​ലം​ബി​ക്കു​മെ​ന്ന് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9605215180, 9526012938