കാ​ര്‍​ഷി​ക വി​ള​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ തീ​രു​മാ​നം
Saturday, March 28, 2020 11:48 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി​ട്ടു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ക​മ്പോ​ള​വി​ല​യു​ടെ 80 ശ​ത​മാ​നം വി​ല നി​ശ്ച​യി​ച്ചു ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന വാ​ങ്ങാ​ന്‍ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​ട്ടു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ പ​ട്ടി​ക പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റി. ഇ​വ ബ​ന്ധ​പ്പെ​ട്ട കൃ​ഷി ഓ​ഫീ​സ​ര്‍ മു​ഖേ​ന വാ​ങ്ങി പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മു​ഖാ​ന്ത​രം ആ​വ​ശ്യ​മു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ന​ല്‍​കും.