മേ​ലാ​ങ്കോ​ട്ട് ഗ​വ. യു​പി സ്‌​കൂ​ളിൽ ഓൺലൈൻ പ്രവേശനം
Saturday, March 28, 2020 11:41 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം കു​ട്ടി​ക​ളു​ടെ സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​ന് ഷ​ട്ട്ഡൗ​ണ്‍ കാ​ലം ക​ഴി​യാ​ന്‍ കാ​ത്തു​നി​ൽ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കു മു​ന്നി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​ന ജാ​ല​കം തു​റ​ന്നു മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഗ​വ. യു​പി സ്‌​കൂ​ള്‍.

വി​ദ്യാ​ല​യ​ത്തി​ല്‍ വ​രാ​തെ​ത​ന്നെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് പ്രീ ​പ്രൈ​മ​റി മു​ത​ല്‍ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നം ഉ​റ​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് അ​ഡ്മി​ഷ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ജാ​ല​കം വാ​ട്‌​സ്ആ​പ്പി​ല്‍ ല​ഭി​ക്കാ​ന്‍ 9447394587, 9446168780 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.