പ​ര​പ്പ ബ്ലോ​ക്കി​ല്‍ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ സ​ജ്ജ​മാ​യി
Saturday, March 28, 2020 11:41 PM IST
പ​ര​പ്പ: ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ സ​ജ്ജ​മാ​യി. ലോ​ക്ക്ഡൗ​ണി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലൂ​ടെ ത​യാ​റാ​ക്കുന്ന ചോ​റും സാ​മ്പാ​റും തോ​ര​നും അ​ച്ചാ​റും അ​ട​ങ്ങു​ന്ന പൊ​തി​ച്ചോ​റ് ആ​ശ്വാ​സ​മാ​യ​ത്.

മി​ക്ക​യി​ട​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ളാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യാ​യി മാ​റി​യ​ത്. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന രോ​ഗി​ക​ള്‍​ക്കു​മ​ട​ക്കം 340 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ നാ​ല് അ​ടു​ക്ക​ള​ക​ളി​ല്‍ നി​ന്നാ​യി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. ക​രി​ന്ത​ളം, കോ​യി​ത്ത​ട്ട, ചോ​യ്യ​ങ്കോ​ട്, പ​ര​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​ന​ത്ത​ടി​യി​ല്‍ പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള കു​ടും​ബ​ശ്രീ ഹോ​ട്ട​ലാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യാ​ക്കി മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ന​ത്ത​ടി ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.

കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ട്ടേ​ങ്ങാ​ന​ത്തെ കു​ടും​ബ​ശ്രീ ഹോ​ട്ട​ലാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 10 പേ​ര്‍​ക്കാ​ണ് ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ​ള്ളി​ത്ത​ട്ടി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലി​ട​ങ്ങ​ളി​ലും വെ​സ്റ്റ് എ​ളേ​രി​യി​ലെ ഭീ​മ​ന​ടി​യി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ളു​ക​ള്‍ എ​ത്തു​ന്ന മു​റ​യ്ക്ക് ഈ ​അ​ടു​ക്ക​ള​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങും. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.