പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ബ​ജ​റ്റ്: സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍
Friday, March 27, 2020 11:46 PM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ 2020-21 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. ജ്യോ​തി അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ കൂ​ടാ​തെ അ​ഞ്ചു​മി​നി​റ്റ് കൊ​ണ്ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ ബ​ജ​റ്റ് പാ​സാ​ക്കി. 22,58,29,171 രൂ​പ പ്രാ​രം​ഭ നീ​ക്കി​യി​രി​പ്പ് ക​ണ​ക്കാ​ക്കി​യ ബ​ജ​റ്റി​ല്‍ റ​വ​ന്യൂ​ മൂ​ല​ധ​ന ക​ണ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 83,08,38,757 രൂ​പ വ​ര​വും 44,62,68,653 ചെ​ല​വും 38,45,70,104 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ണ്ട്.
പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് മൂ​ന്നു​കോ​ടി​യും പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 8,26,99,000 രൂ​പ​യും കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​ന് 1.15 കോ​ടി​യും ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളോ​ടെ പി​ന്നീ​ട് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം തേ​ടു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് കൊ​റോ​ണ ജാ​ഗ്ര​ത​യെ​പ്പ​റ്റി പ​ത്തു​മി​നി​റ്റ് നേ​ര​ത്തെ വി​ല​യി​രു​ത്ത​ല്‍ ന​ട​ന്നു. 800 പേ​ര്‍ ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും അ​തി​ല്‍ 325 പേ​ര്‍ വി​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു വ​ന്ന​വ​രും മ​റ്റു​ള്ള​വ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് എ​ത്തി​യ​വ​രു​മാ​ണെ​ന്നും ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു. മു​ന്‍​ക​രു​ത​ലാ​യി 49 കെ​ട്ടി​ട​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ഏ​ര്‍​പ്പാ​ട് ചെ​യ്ത​താ​യും അ​ദ്ദേ​ഹം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.