കാസർഗോഡേക്ക് കൂ​ടു​ത​ല്‍ സേ​ന​യെ ആ​വ​ശ്യ​മി​ല്ല: ഐജി
Friday, March 27, 2020 11:46 PM IST
കാ​സ​ർ​ഗോ​ഡ്: വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഐ​ജി വി​ജ​യ് സാ​ഖ​റെ. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​വ​രെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും.
നി​ല​വി​ല്‍ കു​റ​ച്ച് ആ​ളു​ക​ളെ സ​ര്‍​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ള്‍ ജി​ല്ല​യി​ല്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ളു​ക​ൾ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.
അ​തു​കൊ​ണ്ടുത്ത​ന്നെ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തും കു​റ​ഞ്ഞു. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ സേ​ന​യെ ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.