അതിഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പാ​കം ചെ​യ്തു ഭ​ക്ഷ​ണം എ​ത്തി​ക്കും
Friday, March 27, 2020 12:15 AM IST
കാ​സ​ർ​ഗോ​ഡ്: ഹോ​ട്ട​ലു​ക​ളെ​മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന അതിഥി​​ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ക​ണ്ടെ​ത്തി ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഹോ​ട്ട​ല്‍, ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ര്‍​ഡ്ത​ല ജ​ന​ജാ​ഗ്ര​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ത​യാ​റാ​ക്കി ഭ​ക്ഷ​ണം പാ​കം​ചെ​യ്തു തെ​ര​ഞ്ഞ​ടു​ത്ത പ​ത്തു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലാ​യി​രി​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്യു​ക.
ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഹോ​ട്ട​ല്‍, ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് കി​റ്റ് ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​തി​ന് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ല്‍ ഗോ​ഡൗ​ണ്‍ ആ​രം​ഭി​ക്കും. ഗോ​ഡൗ​ണി​ല്‍ സാ​ധ​ന​ങ്ങ​ള്‍ പാ​യ്ക്ക് ചെ​യ്യു​ന്ന​തി​ന് 15 കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്കും. പാ​കം ചെ​യ്ത ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍ 04994 255004 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ഇ​വ​ര്‍​ക്ക് വാ​ര്‍​ഡ്ത​ല ജ​ന​ജാ​ഗ്ര​ത സ​മി​തി വ​ഴി ഭ​ക്ഷ​ണം എ​ത്തി​ക്കും. ഭ​ക്ഷ​ണ കി​റ്റ് ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്കും ഈ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം.
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ​ണ​ക്ഷാ​മം നേ​രി​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി പാ​കം​ചെ​യ്ത ആ​ഹാ​ര​വും ഭ​ക്ഷ​ണ കി​റ്റും ന​ല്‍​കും.​അ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് അ​ര്‍​ഹ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ന് അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ട്ടി​ക ക​ള​ക്ട​ര്‍​ക്ക് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം.​കൂ​ടാ​തെ ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​റെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.
കാ​ലി​ത്തീ​റ്റ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യന്ത​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി സം​ബ​ന്ധി​ച്ചു ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​റോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. മ​ത്സ്യം ലേ​ലം ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ വി​ല്‍​പ്പ​ന വി​ല ക​ണ്ടെ​ത്തി ലേ​ലം ഒ​ഴി​വാ​ക്കി മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യ വാ​ര്‍​ഡ് ത​ല​ത്തി​ലു​ള്ള വി​ള​ക​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ള​ക​ള്‍ വി​ള​വെ​ടു​ത്തു സ​ര്‍​ക്കാ​ര്‍ ത​ന്നെ വി​ത​ര​ണം​ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.
രാ​വി​ലെ​ത​ന്നെ പ​ശു​ക്ക​ളെ ക​റ​ന്നു രാ​വി​ലെ 11 ന് ​പാ​ല്‍ മി​ല്‍​മ സൊ​സൈ​റ്റി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ലി​ത്തീ​റ്റ ജി​ല്ല​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത​സം​വി​ധാ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കും.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ അ​ള​വ് ക​ണ​ക്കാ​ക്കി അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തിന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക​ള്‍ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ജി​ല്ലാ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ത​ക​രാ​റി​ലാ​ക്കു​ന്ന ട്രാ​ന്‍​സ്‌​ഫോ​മ​ര്‍​മ​റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള വാ​ഹ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​സ് കെ​എ​സ്ഇ​ബി​ക്ക് ന​ല്‍​കും. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​ടി​ഒ​യു​ടെ മു​ഴു​വ​ന്‍ ഫോ​ഴ്‌​സി​നെ​യും ജി​ല്ലാ അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​പ്പി​ക്കും.
വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള പാ​സി​ല്‍ ഒ​പ്പു​വ​യ്ക്കു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ​യെ​യും കൂ​ടി ചു​മ​ത​ല​പ്പെ​ടു​ത്തി. കൂ​ടാ​തെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്മോ​ള്‍, മീ​ഡി​യം, ഹെ​വി ത​ര​ത്തി​ല്‍​പ്പെ​ട്ട 30 വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ര്‍​മാ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ആ​ര്‍​ടി​ഒ​യോ​ട് നി​ര്‍​ദേ​ശി​ച്ചു.