കേ​ന്ദ്ര വാഴ്സിറ്റിയിൽ കൊ​റോ​ണ പ​രി​ശോ​ധ​ന​ക്കു​ള്ള വൈ​റോ​ള​ജി ലാ​ബ്
Friday, March 27, 2020 12:15 AM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള ലാ​ബ് ഉ​ട​ൻ ത​യാ​റാ​കു​ന്നു. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി കൂ​ടി​ച്ചേ​ർ​ന്ന് വൈ​റോ​ള​ജി ലാ​ബ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ഈ ​ലാ​ബി​ൽ കൊ​റോ​ണാ പ​രി​ശോ​ധ​നാ​ഫ​ലം അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റി​യു​വാ​ൻ ക​ഴി​യും. ഇ​തി​നു​ള്ള വി​പു​ല​മാ​യ സാ​ങ്കേ​തി​ക​സം​വി​ധാ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ ലാ​ബി​ലു​ണ്ട്. ദി​വ​സം 87 പേ​രു​ടെ ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ ഈ ​ലാ​ബി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഇ​തി​നു​ള്ള ഭൗ​തി​ക​സം​വി​ധാ​ന​ങ്ങ​ൾ ഉ​ട​ൻ ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​വ​ക​ലാ​ശാ​ല എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​രാ​ജ​ഗോ​പാ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ലാ​ബി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ൻ ക​ഴി​യും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ലാ​ബി​ൽ ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട​യും മ​റ്റു അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.