വിവാദത്തിനൊടുവിൽ 500 കൊ​റോ​ണ കി​റ്റു​ക​ള്‍ എ​ത്തി
Friday, March 27, 2020 12:14 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്കു​ള്ള 500 കി​റ്റു​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.
കി​റ്റു​ക​ള്‍ തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ സാ​ന്പി​ള്‍ ശേ​ഖ​ര​ണം മു​ട​ങ്ങി​യി​രു​ന്നു.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് എ​ത്ര​യും​പെ​ട്ടെ​ന്ന് കി​റ്റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ച​ത്.