പ​രാ​തി അ​റി​യി​ക്കാം
Friday, March 27, 2020 12:14 AM IST
കാ​സ​ർ​ഗോ​ഡ്: സാ​നി​റ്റൈ​സ​ര്‍, കു​പ്പി​വെ​ള്ളം, സോ​പ്പ് മ​റ്റ് പാ​ക്കേ​ജ് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് എം​ആ​ര്‍​പി​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ല ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യി​ക്കാം. കാ​സ​ര്‍​ഗോ​ഡ്-8281698130, മ​ഞ്ചേ​ശ്വ​രം- 9400064094, വെ​ള്ള​രി​ക്കു​ണ്ട്- 9400064093, കാ​ഞ്ഞ​ങ്ങാ​ട്- 8281698131.

സ​പ്ലൈ​കോ വി​ല്‍​പ്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നസ​മ​യം
പു​നഃ​ക്ര​മീ​ക​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്- 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ വി​ല്‍​പ്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. മാ​വേ​ലി സ്റ്റോ​ര്‍, മാ​വേ​ലി സൂ​പ്പ​ര്‍ സ്റ്റോ​ര്‍, പീ​പ്പി​ള്‍​സ് ബ​സാ​ര്‍, ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, അ​പ്നാ ബ​സാ​ര്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​ട​വേ​ള​ക​ളി​ല്ലാ​തെ രാ​വി​ലെ 11 മു​ത​ല്‍ അ​ഞ്ചു വ​രെ​യും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യും ക്ര​മീ​ക​രി​ച്ച​താ​യി മേ​ഖ​ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.