ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ തു​റ​ന്നു
Friday, March 27, 2020 12:14 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​താ​തു വാ​ർ​ഡു​ക​ളി​ൽ ഭ​ക്ഷ​ണം അ​ത്യാ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം ബ​ന്ധ​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്ക​ണം. ഫോ​ൺ ന​മ്പ​ർ: 8111810098.
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് - 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ​യാ​ണു ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.
പ​യ്യ​ന്നൂ​രി​ലെ കൈ​ര​ളി ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​ണു ഭ​ക്ഷ​ണം പാ​ച​കംചെ​യ്യു​ന്ന​ത്. ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണു ഭ​ക്ഷ​ണവി​ത​ര​ണം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു നേ​ര​മാ​യി​രു​ന്നു ഭ​ക്ഷ​ണ വി​ത​ര​ണം. ഇ​ന്നുമു​ത​ല്‍ ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലും ഭ​ക്ഷ​ണം വി​ത​ര​ണംചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രും സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. അ​ടു​ത്തദി​വ​സം തൊ​ട്ടു പ​ദ്ധ​തി കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ൽ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​രി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ന​മ്പ​ര്‍: 9447685425, 9747000972.