ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഇ​ന്നുമു​ത​ല്‍ 4പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ 10 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു
Friday, March 27, 2020 12:14 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കേ​ര​ളാ ഫു​ഡ്ഹൗ​സ് കാ​ന്‍റീ​നി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് ഇ​ത് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ഇ​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കും മ​റ്റ് രോ​ഗി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ല്‍​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​സു​ദീ​പ് അ​റി​യി​ച്ചു.
ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ 10 രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ അ​ഞ്ച് പോ​സി​റ്റീ​വ് കേ​സ് ഉ​ള്‍​പ്പെ​ടെ 36 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.