ക​ണ്ണൂ​ർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ര്‍​ത്തോ-​സ​ര്‍​ജ​റി ഒപി ​വി​ഭാ​ഗ​ങ്ങ​ള്‍ നാ​ളെമു​ത​ൽ കോ​വി​ഡ് ഒ​പി
Friday, March 27, 2020 12:14 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ളെ മു​ത​ല്‍ ഓ​ര്‍​ത്തോ-​സ​ര്‍​ജ​റി ഒ​പി വി​ഭാ​ഗ​ങ്ങ​ള്‍ കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് മാ​റ്റും. ഈ ​ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും കോ​വി​ഡ് ഒ​പി​യാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കും. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​പി കാ​ഷ്വാ​ലി​റ്റി​യി​ൽ പ്ര​വ​ര്‍​ത്തി​ക്കും. ഈ ​ആ​വ​ശ്യ​ത്തി​നാ​യി ഓ​ര്‍​ത്തോ-​സ​ര്‍​ജ​റി ഒ​പി​ക​ളി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഈ ​ഒ​പി​ക​ളി​ലേ​ക്കു​ള്ള രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യു​ടെ പി​റ​കി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തു​ള്ള വ​ഴി​യി​ലൂ​ടെ​യാ​യി​രി​ക്കും നി​ര്‍​ദി​ഷ്ട ഒ​പി​ക​ളി​ലേ​ക്ക് വി​ടു​ക. നി​ത്യേ​ന നി​ര​വ​ധി രോ​ഗി​ക​ളാ​ണു കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തു​ന്ന​ത്.
ഇ​വ​രെ പ്ര​ത്യേ​ക​മാ​യി പ​രി​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഒ​പി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഈ ​രീ​തി​യാ​യി​രി​ക്കും തു​ട​രു​ക. നി​ല​വി​ല്‍ കാ​ഷ്വാ​ലി​റ്റി​ക്കു സ​മീ​പ​മു​ള്ള കോ​റോ​ണ ട്ര​യ​ല്‍ റൂ​മി​ലേ​ക്കാ​ണു രോ​ഗി​ക​ള്‍ എ​ത്തു​ന്ന​ത്.
ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ ഇ​ത്ത​രം രോ​ഗി​ക​ളെ​ത്തു​ന്ന​തു മ​റ്റു രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്ത ട​ര്‍​ന്നു കോ​വി​ഡ്-19 മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗ​മാ​ണു പു​തി​യ തീ​രു​മാ​ന​മെ​ടു​ത്ത​ത്.