ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും
Friday, March 27, 2020 12:14 AM IST
ക​രു​വ​ഞ്ചാ​ൽ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്താ​നും അ​ടു​ത്തഘ​ട്ട​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടി​ന്‍റെ​യും അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നു.
ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തു​വ​രെ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ നി​സ്തു​ല​മാ​ണെ​ന്നും അ​ത് അ​തേ​പ​ടി പാ​ലി​ക്കാ​ൻ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഫീ​വ​ർ ക്ലി​നി​ക് മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ ത​യാ​റാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യും അ​തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ചചെ​യ്തു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ കു​റ്റ​മ​റ്റ​താ​ക്കാ​ൻ ആ​ശു​പ​ത്രി സ്റ്റാ​ഫു​ക​ൾ ഒ​റ്റക്കെ​ട്ടാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മേ​ട്ര​ൺ സി​സ്റ്റ​ർ ഫി​ല​മി​ൻ എ​സ്എ​ച്ച് പ​റ​ഞ്ഞു.
ഇ​ന്നു മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന എ​ല്ലാ​വ​രും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി സ്റ്റാ​ഫി​ന്‍റെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.
ഡോ. ​ഷെ​ബീ​ർ ഫ​ക്രു​ദ്ദീൻ, ഡോ. ​നെ​ൽ​സ​ൺ സി​റി​യ​ക്, ഡോ. ​പ്ര​ഭാ​ക​ർ, ഡോ. ​സ​ന്ദീ​പ്, ഡോ. ​ശ്രീ​നി​വാ​സ​ൻ, ഡോ. ​റ​സീ​ന എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
സ​ർ​ക്കാ​രി​ന്‍റെ​യും ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും അ​ത് ന​മ്മു​ടെ നാ​ടി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ന​ന്മ​യ്ക്കു വേ​ണ്ടി​യാ​ണെ​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി പ​റ​ഞ്ഞു.