പാ​റ​യി​ല്‍ ത​ല​യി​ടി​ച്ചു​വീ​ണ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, March 26, 2020 9:41 PM IST
വെ​ള്ള​രി​ക്കു​ണ്ട്: തോ​ട്ടി​ലെ പാ​റ​യി​ല്‍ ത​ല​യി​ടി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി മ​രി​ച്ചു. ബ​ളാ​ല്‍ കു​ഴി​ങ്ങാ​ട് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ലെ ചേ​ന​പൊ​തി കു​ഞ്ഞ​മ്പു (45) ആ​ണ് മ​രി​ച്ച​ത്. അ​പ​സ്മാ​ര രോ​ഗി​യാ​യ കു​ഞ്ഞ​മ്പു ചൊ​വ്വാ​ഴ്ച​യാ​ണ് തോ​ട്ടി​ല്‍ ത​ല​യി​ടി​ച്ചു വീ​ണ​ത്. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സി​ന്ധു. മ​ക്ക​ള്‍: ജി​തി​ന്‍, ശ്രു​തി.