കാ​സ​ർ​ഗോ​ഡ് 38 കോ​വി​ഡ് ബാ​ധി​ത​ർ
Tuesday, March 24, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 38 ആ​യി. ഇ​ന്ന​ലെ മാ​ത്രം 19 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 52 വ​യ​സു​ള്ള കാ​സ​ർ​ഗോ​ഡ് നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി, 24, 33, 31 പ്രാ​യ​മു​ള്ള ഉ​ദു​മ ബാ​ര സ്വ​ദേ​ശി​ക​ൾ, 41 വ​യ​സു​ള്ള ബേ​ക്ക​ൽ സ്വ​ദേ​ശി, 34, 40, 37 വ​യ​സു​ള്ള ക​ള​നാ​ട് സ്വ​ദേ​ശി​ക​ൾ, 47 വ​യ​സു​ള്ള കു​ഡ്‌​ലു സ്വ​ദേ​ശി, 34, 21 വ​യ​സു​ള്ള കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ, 50 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി സ്വ​ദേ​ശി, 32 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ചീ​ത്താ​രി സ്വ​ദേ​ശി 27, 33 വ​യ​സു​ള്ള ഉ​ദു​മ​സ്വ​ദേ​ശി​ക​ൾ, 32 വ​യ​സു​ള്ള ബോ​വി​ക്കാ​നം മ​ല്ലം സ്വ​ദേ​ശി, 27 വ​യ​സു​ള്ള പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി, 34വ​യ​സു​ള്ള കൊ​മ്പ​ൻ​പാ​റ സ്വ​ദേ​ശി. ഇ​തി​ൽ 18 പേ​ർ പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മാ​ണു​ള്ള​ത്. സ്ത്രീ 26 ​വ​യ​സു​ള്ള ചി​ത്താ​രി സ്വ​ദേ​ശി​നി ആ​ണ്. ഇ​വ​രെ​ല്ലാ​വ​രും ദു​ബാ​യി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്. അ​തി​ൽ​ത​ന്നെ 13 പേ​രും ന​യി​ഫ് എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് വ​രു​ന്ന​ത്. ആ​കെ​യു​ള്ള 38 രോ​ഗി​ക​ളി​ൽ 33 ഉം ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്. അ​തേ​സ​മ​യം കാ​സ​ർ​ഗോ​ഡ് എം​എ​ൽ​എ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് തെ​ളി​ഞ്ഞു.എന്നാൽ വീട്ടിൽ നിരീഖക്ഷണത്തിൽ തുടരും. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.
ജി​ല്ല​യി​ൽ 2,470 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 61 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 825 പേ​രെ കൊ​റോ​ണ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നേ​രി​ട്ടു നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. ബാ​ക്കി 1584 പേ​രെ വി​വി​ധ പ​ഞ്ചാ​യ​ത്ത് - മു​നി​സി​പ്പ​ൽ വാ​ർ​ഡു​ക​ളി​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​ത് ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​മെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.
1,500 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും
ജി​ല്ല​യി​ൽ കോ​വി​ഡ്‌-19 വ്യാ​പ​നം ത​ട​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ജി​ല്ല​യി​ൽ 1,500 പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കു​മെ​ന്ന്‌ ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി പി.​എ​സ്.‌ സാ​ബു അ​റി​യി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ലാ ഐ​ജി അ​ശോ​ക്‌​യാ​ദ​വ്‌, എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ്‌ ക​മീ​ഷ​ണ​ർ വി​ജ​യ സാ​ഖ​റെ, ഡി​ഐ​ജി സേ​തു​രാ​മ​ൻ, കോ​ട്ട​യം കൈം​ബ്രാ​ഞ്ച്‌ എ​സ്‌​പി സാ​ബു മാ​ത്യു, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​സ്‌​പി ഡി. ​ശി​ൽ​പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ 10 വാ​ഹ​ന​ങ്ങ​ളി​ൽ 50 പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും. പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ ആ​വ​ശ്യം ചോ​ദി​ച്ചു വ്യ​ക്ത​മാ​ക്കി​യാ​ലെ പോ​കാ​ൻ അ​നു​വ​ദി​ക്കൂ. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ക്കു​ന്ന ക​ട​ക​ൾ​ക്ക്‌ മു​ന്നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​രെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
വി​ദേ​ശ​ത്തുനി​ന്നെ​ത്തി​യ​വ​രെ
നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സും
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്‌ ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ ഒ​ന്നു​മു​ത​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ​ത്തി​യ​വ​രു​ടെ പേ​രു​വി​രം ജി​ല്ലാ പോ​ലീ​സ്‌ ശേ​ഖ​രി​ച്ചു. 4000 തോ​ളം പേ​രാ​ണ്‌ മം​ഗ​ളൂ​രു, ക​ണ്ണൂ​ർ, ക​രി​പ്പൂ​ർ, നെ​ടു​മ്പാ​ശേ​രി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യെ​ത്തി​യ​ത്‌. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ അ​താ​ത്‌ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു നി​രീ​ക്ഷി​ക്കും. നി​രീ​ക്ഷ​ണ കാ​ല​യ​വ​ള​വ്‌ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ത്ത​ര​മേ​ഖ​ലാ ഡി​ഐ​ജി സേ​തു​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്‌​ച ന​ട​ന്ന ഉ​ന്ന​ത പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ്‌ ഇ​തി​നാ​യു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്‌.