കാ​സ​ർ​ഗോ​ഡ്-​ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു
Tuesday, March 24, 2020 1:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്കു​ള്ള പാ​ത​ക​ളെ​ല്ലാം നി​യ​ന്ത്ര​ണ​ഭാ​ഗ​മാ​യി അ​ട​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ തെ​ക്കേ അ​തി​ർ​ത്തി​യാ​യ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​നെ ക​ണ്ണൂ​ർ ജി​ല്ല​യെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​റു റോ​ഡു​ക​ളും പോ​ലീ​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ട​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ലെ കാ​ലി​ക്ക​ട​വ് ആ​ണൂ​ർ പാ​ലം, തൃ​ക്ക​രി​പ്പൂ​ർ-​പ​യ്യ​ന്നൂ​ർ പ്ര​ധാ​ന​പാ​ത​യി​ലെ ഒ​ള​വ​റ​പാ​ലം, തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള ബൈ​പാ​സ് റോ​ഡു​ക​ളാ​യ ത​ലി​ച്ചാ​ലം​പാ​ലം, ത​ട്ടാ​ർ​ക​ട​വ് പാ​ലം, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​വെ​ള്ളൂ​ർ പ്ര​ദേ​ശ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന കു​ണി​യ​ൻ​പാ​ലം, ഈ​യ്യ​ക്കാ​ട് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ട​സ​പ്പെ​ടു​ത്തി​യ​ത്. പ​യ്യ​ന്നൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന​പാ​ത​യാ​യ ഒ​ള​വ​റ പാ​ല​ത്തി​ന​ടു​ത്ത് മു​ള​ക​ൾ കെ​ട്ടി​യാ​ണ് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച​ത്. ത​ലി​ച്ചാ​ല​ത്തും, ത​ട്ടാ​ർ​ക​ട​വി​ലും റോ​ഡി​ൽ മു​ള കെ​ട്ടി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ന​ട​ക്കാ​വി​ൽ നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​വെ​ള്ളൂ​ർ ഓ​ണ​ക്കു​ന്നി​ലേ​ക്കെ​ത്താ​വു​ന്ന ഇ​യ്യ​ക്കാ​ട് പാ​ലം റോ​ഡി​ലും പോ​ലീ​സ് ത​ട​സ​മു​ണ്ടാ​ക്കി.

ച​ന്തേ​ര, പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​തി​ർ​ത്തി​ക​ളാ​ണ് അ​ട​ച്ചത്. തൃ​ക്ക​രി​പ്പൂ​ർ, പ​ട​ന്ന, വ​ലി​യ​പ​റ​മ്പ്, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും എ​ത്തി​ച്ചേ​രു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​പ​ട്ട​ണ​മാ​ണ് പ​യ്യ​ന്നൂ​ർ. ഇ​വി​ടു​ത്തെ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും തൃ​ക്ക​രി​പ്പൂ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​യ്യ​ന്നൂ​ർ കേ​ന്ദ്ര​മാ​ക്കി ജോ​ലി​ക​ളും ചെ​യ്തു​വ​രു​ന്നു​ണ്ട്.

അതിനിടെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന വീ​ണ്ടും ക​ര്‍​ശ​ന​മാ​ക്കി. അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ക​ര്‍​ണാ​ട​ക​യി​ലെ പാ​ണാ​ജെ​യി​ല്‍ നി​ന്ന് ഭ​ര​ണ്യ, സൂ​രം​വ​യ​ല്‍, സ്വ​ര്‍​ഗ​യി​ലെ ഊ​ടു​വ​ഴി​യി​ലൂ​ടെ പെ​ര്‍​ള ടൗ​ണി​ലെ​ത്തി അ​വി​ടെനി​ന്ന് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​തൊ​രു മു​ന്‍​ക​രു​ത​ലോ പ​രി​ശോ​ധ​ന​യോ ഇ​ല്ലാ​തെ യാ​ത്ര​ക്കാ​ര്‍ എ​ത്തു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത "ദീ​പി​ക' പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന ഊ​ടുവ​ഴി​യി​ലു​ള്ള റോ​ഡ് ക​ല്ലു​ക​ള്‍ നി​ര​ത്തി അ​ട​യ്ക്കു​ക​യും കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 31 വ​രെ ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി തു​റ​ക്കി​ല്ല. ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തേ​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യു​മു​ള്ള അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ളും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു.