ഇ​രി​ക്കൂ​റി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം; വാ​ട്സ് ആപ് ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, March 24, 2020 1:03 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് - 19 എ​ന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രേ ഇ​രി​ക്കൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ വ​ർ​ഷ​ങ്ങ​ളാ​യി ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.
ഒ​രാ​ഴ്ച മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് ഇ​രി​ക്കൂ​റി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​തെ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ഇ​രി​ക്കൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​രി​ക്കൂ​ർ ടൗ​ൺ ഗ്രൂ​പ്പ്, പി.​കെ. ഗ്രൂ​പ്പ് തു​ട​ങ്ങി​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി വ്യാ​ജ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.
ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ​ക്ക് പു​റ​മേ സ്ത്രീ​ക​ളു​ടെ വോ​യ്സ് മെ​സേ​ജു​ക​ളു​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡോ​ക്ട​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​രി​ക്കൂ​ർ ടൗ​ൺ ഗ്രൂ​പ്പ്, പി.​കെ. ഗ്രൂ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഡ്മി​ൻ​മാ​രോ​ടും മെ​സേ​ജ് ഫോ​ർ​വേ​ർ​ഡ് ചെ​യ്ത​വ​രോ​ടും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
മെ​സേ​ജ് ക്രി​യേ​റ്റ് ചെ​യ്ത​വ​രേ​യും മെ​സേ​ജ് എ​ത്തി​യ മ​റ്റു വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.