ആ​രോ​ഗ്യ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണം: എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്
Tuesday, March 24, 2020 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ്- 19 കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​രോ​ഗ്യ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രേ​യും മ​റ്റു ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കു​ക, കൂ​ടു​ത​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി താ​ത്കാ​ലി​ക​മാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റ്റു​ക, വൈ​റ​സ് പ​രി​ശോ​ധ​ന​യും രോ​ഗ​നി​ര്‍​ണ​യ​വും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​രോ കാ​സ​ര്‍​ഗോ​ഡോ പു​തി​യ പ​രി​ശോ​ധ​നാ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ക, രോ​ഗ​ബാ​ധി​ത​രെ പാ​ര്‍​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി കൂ​ടു​ത​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍ സ​ര്‍​ക്കാ​റി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ക്ഷ​ന്ത​വ്യ​മാ​യ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​തെ​ന്നും ഇ​വ​രെ 14 ദി​വ​സം നി​ര്‍​ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.
ഇ​തി​നാ​യി ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണം. പ​ണി പൂ​ര്‍​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ഒ​ന്നും ര​ണ്ടും നി​ല​ക​ള്‍ ക്വാ​റ​ന്‍റൈ​നി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​രി​യാ​ല്‍ സ്വ​ദേ​ശി നി​യ​ന്ത്ര​ണ​മി​ല്ലാ​തെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഓ​ടി​ന​ട​ന്ന​തി​നാ​ല്‍ പ​ഞ്ചാ​യ​ത്താ​കെ ഭീ​തി​യി​ലാ​ണ്.
ഈ ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം. ജി​ല്ല​യി​ലെ എ​ല്ലാ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലും പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലും കൊ​റോ​ണ വൈ​റ​സ് സ്വാ​ബ് ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ ക്വാ​റൈ​ന്‍റ​നി​ല്‍ ക​ഴി​യു​ന്ന എം​എ​ല്‍​എ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.