മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടാ​ൻ ശ്ര​മം; ബ​സ് ക​ണ്ട​ക്‌​ട​ർ അ​റ​സ്റ്റി​ൽ
Tuesday, March 24, 2020 1:03 AM IST
ശ്രീ​ക​ണ്ഠ​പു​രം: കൂ​ട്ടും​മു​ഖം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടാ​ൻ ശ്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ൽ.
ശ്രീ​ക​ണ്ഠ​പു​രം-​ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ കാ​ഞ്ഞി​ലേ​രി​യി​ലെ ടി.​വി. ഷി​ജി​ത്ത് എ​ന്ന ജി​ത്തി (30) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ കെ.​വി. ര​ഘു​നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ല​ക​ളും വ​ള​ക​ളു​മാ​യി 60 ഗ്രാം ​മു​ക്കു​പ​ണ്ട​വു​മാ​യാ​ണ് ഇ​യാ​ൾ ബാ​ങ്കി​ലെ​ത്തി​യ​ത്. ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.
കൂ​ടു​ത​ൽ സ്വ​ർ​ണം പൂ​ശി​യ​തി​നാ​ൽ ഉ​ര​ച്ചു​നോ​ക്കി​യ​പ്പോ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ലെ​ങ്കി​ലും മു​ക്കു​പ​ണ്ട​ത്തി​ന്‍റെ ശ​ബ്ദ​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സം മൂ​ലം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചോ​ദ്യം​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​താ​യാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.