മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Tuesday, March 24, 2020 1:03 AM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും എ​ക്‌​സൈ​സ് മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി.
കോ​വി​ഡ് വൈ​റ​സി​നെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കേ​ര​ള സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ടെ പേ​രു‌​പ​റ​ഞ്ഞ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന​തു തി​ക​ച്ചും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ക​രു​തി മ​ദ്യ​ശാ​ല​ക​ള്‍ ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ട​ണം. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ക​മാ​യ​ത് അ​വി​ടെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും അ​ശ്ര​ദ്ധ മൂ​ല​മാ​ണ്. ഇ​ത്ത​ര​മൊ​രു ദു​ര​ന്തം കേ​ര​ള​ത്തി​ല്‍ സം​ഭ​വി​ക്കാ​തി​രി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.