നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ കാസർഗോഡ് ക​ള​ക്ട​ര്‍ നേ​രി​ട്ടി​റ​ങ്ങി
Tuesday, March 24, 2020 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ഖ്യാ​പി​ച്ച ക​ര്‍​ശ​ന​ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​നാ​ജ്ഞ​യും മ​റി​ക​ട​ന്നു റോ​ഡി​ലി​റ​ങ്ങി​യ ആ​ളു​ക​ളെ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.

വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ റോ​ഡി​ലി​റ​ക്കി​യ വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞു. എ​ല്ലാ​വ​രും അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണെ​ങ്കി​ലും മ​തി​യാ​യ രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഭൂ​രി​ഭാ​ഗം പേ​രും അ​ത് അ​നു​സ​രി​ക്കു​മ്പോ​ള്‍ ചി​ല​ര്‍​മാ​ത്രം ത​ങ്ങ​ള്‍​ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന വി​ധ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു ക​ട തു​റ​ന്ന ര​ണ്ടുപേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ക​ട തു​റ​ന്ന​തി​ന് ബ​ല്ലാ ക​ട​പ്പു​റ​ത്തെ എം​കെ സ്റ്റോ​ര്‍ ഉ​ട​മ, ആ​ലാ​മി​പ്പള്ളി ലി​സ ഫ്രൂ​ട്ട്സ് ഉ​ട​മ എ​ന്നി​വ​രെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ​മ​യപ​രി​ധി​ക്ക് മു​ന്പ് ന​ഗ​ര​ത്തി​ല്‍ ഓ​ടി​യ അ​ഞ്ച് ഓ​ട്ടോ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.