സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു
Monday, March 23, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന്‍റെ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ബ​സ് ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു​മു​ത​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

കൊ​റോ​ണ​യ്ക്ക് മ​രു​ന്ന്:
വ്യാ​ജ​വൈ​ദ്യ​ൻ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ​യ്ക്ക് എ​തി​രേ ഷെ​യ്ഖ് ഉ​പ​ദേ​ശി​ച്ച മ​രു​ന്നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ദ്രാ​വ​കം വി​ൽ​പ്പ​ന ന​ട​ത്തി​യ വ്യാ​ജ​വൈ​ദ്യ​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക പു​ത്തൂ​ർ സ്വ​ദേ​ശി​യും വി​ദ്യാ​ന​ഗ​ർ ചാ​ലാ റോ​ഡി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ക​ല്ലു​കെ​ട്ട് മേ​സ്തി​രി ഹം​സ(49)​യെ​യാ​ണ് വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.