കാ​സ​ർ​ഗോ​ട്ട് കോ​വി​ഡ് ബാ​ധി​ത​ർ 19 ആ‍യി
Monday, March 23, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ പു​തു​താ​യി അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 19 ആ​യി. കാ​സ​ർ​ഗോ​ഡ് നെ​ല്ലി​ക്കു​ന്നി​ലെ 58കാ​ര​ൻ, വി​ദ്യാ​ന​ഗ​റി​ലെ 27കാ​ര​ൻ, ച​ന്ദ്ര​ഗി​രി​യി​ലെ 32കാ​ര​ൻ, കാ​ഞ്ഞ​ങ്ങാ​ട് മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്തെ 41കാ​ര​ൻ, ചെ​ങ്ക​ള​യി​ലെ 33കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ കേ​സാ​ണ് ഇ​ന്ന​ല​ത്തേ​ത്. ഇ​വ​രെ​ല്ലാ​വ​രും ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ പു​രു​ഷ​ന്മാ​രാ​ണ്. ആ​കെ​യു​ള്ള 19 രോ​ഗ​ബാ​ധി​ത​രി​ൽ 14 പേ​രും ദു​ബാ​യി​ൽ നി​ന്ന് വ​ന്ന​രാ​ണ്. ഒ​രാ​ൾ ഷാ​ർ​ജ​യി​ൽ നി​ന്നും. മ​റ്റു​ള്ള നാ​ലു​പേ​ർ​ക്ക് ക​ള​നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ 762 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ൽ 41 നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കൊ​റോ​ണ ദി​വ​സ​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം എ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും അ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും കൊ​റോ​ണ ക​ൺ​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യ​ണം. കൊ​റോ​ണ വൈ​റ​സ് സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം.

സ​മൂ​ഹ​വ്യാ​പ​ന​സാ​ധ്യ​ത
പ​രി​ശോ​ധി​ക്കു​ന്നു: ഡോ. ​എ.​ടി. മ​നോ​ജ്

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ സ​മൂ​ഹ​വ്യാ​പ​ന​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഇ​നി​യും പ​റ​യാ​നാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ സ​ർ​വ​യ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​എ.​ടി. മ​നോ​ജ് പ​റ​ഞ്ഞു. നി​ല​വി​ൽ രോ​ഗം പ​ട​ർ​ന്ന​ത് കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​യ്ക്കാ​ണ്. അ​തി​നാ​ൽ​ത​ന്നെ ഇ​തി​നെ സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. രോ​ഗ​ബാ​ധി​ത​ർ പൊ​തു​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം പ​ല​രും പാ​ലി​ച്ചി​ല്ല. അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ന്താ​ണെ​ന്ന​റി​യാ​ൻ ഒ​ന്നോ ര​ണ്ടോ ആ​ഴ്ച കാ​ത്തി​രി​ക്ക​ണം. പെ​ട്ടെ​ന്നു പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് ഈ ​വൈ​റ​സ്.
രോ​ഗി​ക്കൊ​പ്പം വെ​റും ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം കാ​റി​ൽ സ​ഞ്ച​രി​ച്ച യു​വാ​വും ഇ​വി​ടെ രോ​ഗ​ബാ​ധി​ത​നാ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 25 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്നു​ണ്ട്. ഇ​ത് 48 സാ​ന്പി​ളു​ക​ൾ വ​രെ​യെ​ത്തി​യ ദി​വ​സ​മു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള ശ​സ്ത്രി​യ​ക്രി​യ​ക​ൾ മാ​ത്ര​മേ ന​ട​ത്തു​ന്നു​ള്ളു​വെ​ന്നും ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളു​ടെ
എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു. നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 30 ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് മാ​ത്രം 60 വാ​ർ​ഡു​ക​ൾ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലാ​യി 50 വാ​ർ​ഡു​ക​ളും സ​ജ്ജീ​ക​രി​ക്കും.