ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​നം നി​ര്‍​ത്തി​വ​ച്ചു
Monday, March 23, 2020 1:21 AM IST
പ​യ്യാ​വൂ​ര്‍: ചി​റ​ക്ക​ല്‍ കോ​വി​ല​ക​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ പ്ര​ശ​സ്ത ക്ഷേ​ത്ര​ങ്ങ​ളാ​യ ക​ട​ലാ​യി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, ചൊ​വ്വ ശി​വ​ക്ഷേ​ത്രം, മാ​ടാ​യി​ക്കാ​വ് ക്ഷേ​ത്രം, ചെ​റു​കു​ന്ന് അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ക്ഷേ​ത്രം, വ​ള​പ​ട്ട​ണം ക​ള​രി​വാ​തു​ക്ക​ല്‍ ക്ഷേ​ത്രം തു​ട​ങ്ങി​യ 36 ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ചി​റ​ക്ക​ല്‍ കോ​വി​ല​കം ദേ​വ​സ്വം എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ത​ളി​യി​ല്‍ രാ​ജേ​ഷ് അ​റി​യി​ച്ചു.
ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​തി​വ് പൂ​ജ​ക​ളും, മ​റ്റ് ച​ട​ങ്ങു​ക​ളും ഭ​ക്ത​ജ​ന പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ സ​മ​യ ക്ര​മീ​ക​ര​ണ​ത്തോ​ടെ ന​ട​ത്തും. വ​ഴി​പാ​ട് കൗ​ണ്ട​റു​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും ക്ഷേ​ത്ര​ങ്ങ​ളി​ലെ മാ​നേ​ജ​ര്‍​മാ​രോ​ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.