ഭ​ക്ഷ​ണ കി​റ്റു​മാ​യി പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ
Monday, March 23, 2020 1:14 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ സാ​മൂ​ഹി​ക​വ്യാ​പ​നം ത​ട​യാ​നാ​യി വീ​ടു​ക​ളി​ലോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളി​ലോ കു​ടും​ബ​നാ​ഥ​ൻ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ നി​ത്യ​ജീ​വി​ത​ത്തി​നു​ള്ള വ​രു​മാ​ന​മാ​ർ​ഗം മു​ട​ങ്ങി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ അ​ത്യാ​വ​ശ്യ ഇ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കും.
അ​ർ​ഹ​രെ ക​ണ്ട​ത്തി പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഏ​രി​യ- പ്രാ​ദേ​ശി​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ വ​ഴി​യാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ക. സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ- .9497858482. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു വി​വി​ധ ജ​ന​സേ​വ​ന- ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ് പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ.