ഹ്ര​സ്വ​സി​നി​മ പ്ര​കാ​ശ​നം ചെ​യ്തു
Saturday, February 29, 2020 1:26 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ഗ​വ. ഹൈ​സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ത​യാ​റാ​ക്കി​യ ഒ2 (​ഒാ​ക്സി​ജ​ൻ) എ​ന്ന ഹ്ര​സ്വ​സി​നി​മ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. സ്കൂ​ളി​ലെ മ​ര​ങ്ങ​ളെ​യും ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ​യും പൂ​മ്പാ​റ്റ​ക​ളെ​യും പ​ക്ഷി​ക​ളെ​യും കു​റി​ച്ചു​ള്ള ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​വി.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ഭൂ​പേ​ഷ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ജ​യ​ശ്രീ, വാ​ർ​ഡ് മെ​മ്പ​ർ എം.​അ​നീ​ഷ്കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​വി.​പ​ത്മ​നാ​ഭ​ൻ, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. നീ​തു, സ്കൂ​ൾ ലീ​ഡ​ർ ഭ​വ്യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ഭാ​സ്ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.