വി​ധ​വാ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേരേ ഭീ​ഷ​ണി
Saturday, February 29, 2020 1:25 AM IST
കു​റ്റി​ക്കോ​ൽ:​ വി​ധ​വ​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക പ​രി​ഷ്കാ​ര​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​വാ സ​മി​തി​യു​ടെ ഏ​താ​നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് നേരെ ഭീ​ഷ​ണി.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​റ്റി​ക്കോ​ലി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ന്ന​തി​നാ​യി പോ​കു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഏ​താ​നും പേ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ ആ​രും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തേ​ണ്ട.
ഇ​വി​ടെ ഞ​ങ്ങ​ൾ പ​റ​യു​ന്ന​ത് മാ​ത്ര​മെ ന​ട​ക്കു​ക​യു​ള്ളു​വെ​ന്നും പ​റ​ഞ്ഞ ഇ​വ​ർ അ​സ​ഭ്യ വാ​ക്കു​ക​ൾ സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന സ​മി​തി​യു​ടെ സം​ഘ​ത്തി​ന് നേ​രെ മു​ഴ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക്ലാ​സ് ന​ട​ത്താ​തെ സ​മി​തി അം​ഗ​ങ്ങ​ൾ തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു.​ജി​ല്ല​യി​ലെ വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ല്‍ "കൂ​ട്ട്' എ​ന്ന പേ​രി​ലു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.