കാ​സ​ര്‍​ഗോ​ട്ടും ഇ​നി 25 രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം; കു​ടും​ബ​ശ്രീ ക​ര്‍​മ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു
Saturday, February 29, 2020 1:25 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും 25 രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കും. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച 2020-21 വ​ര്‍​ഷ​ത്തെ കു​ടും​ബ​ശ്രീ ജി​ല്ലാ ക​ര്‍​മ​പ​ദ്ധ​തി അ​വ​ത​ര​ണ​യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് വേ​ണ്ടി 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 41 ഹോ​ട്ട​ലു​ക​ളാ​ണ് പു​തു​താ​യി തു​റ​ക്കു​ക​യെ​ന്ന് ക​ര്‍​മ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച് ജി​ല്ലാ മി​ഷ​ന്‍ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കി മാ​ര്‍​ച്ച് പ​തി​ന​ഞ്ചോ​ടെ പു​തി​യ ഭ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഇ​തി​ലൂ​ടെ ഇ​രു​നൂ​റോ​ളം പേ​ര്‍​ക്കാ​ണ് തൊ​ഴി​ല്‍ ല​ഭി​ക്കു​ക. പ​ദ്ധ​തി​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ചെ​യ്ത് കൊ​ടു​ക്കു​ക.
കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​തി​നാ​യി​രം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​യി​ലു​ട​നീ​ളം ആ​യി​രം കാ​ര്‍​ഷി​ക ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ക്കും. പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കും. വൈ​വി​ധ്യ​മാ​ര്‍​ന്ന കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി 'വീ​ട്ടി​ലൊ​രു കു​ടും​ബ​ശ്രീ ഉ​ത്പ​ന്നം' പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കും. പ​ദ്ധ​തി​ക്ക് വേ​ണ്ടി ആ​യി​രം സെ​യി​ല്‍സ് എ​ക്സി​ക്യൂ​ട്ടീ​വു​ക​ളെ​യാ​ണ് നി​യ​മി​ക്കു​ക. ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍, വി​ധ​വ​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സ്നേ​ഹി​ത കോ​ളി​ംഗ് ബെ​ല്ലി​ലു​ള്‍​പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​യി​രി​ക്കും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. യോ​ഗ​ത്തി​ല്‍ അ​സി. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി.​ഹ​രി​ദാ​സ​ന്‍, പ്ര​കാ​ശ​ന്‍ പാ​ലാ​ഴി, ജോ​സ​ഫ് പെ​രു​കി​ല്‍, ഡി​ഡി​യു ജി​കെ​വൈ ജി​ല്ലാ പ്രോജ​ക്ട് മാ​നേ​ജ​ര്‍ രേ​ഷ്മ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.