അ​ധ്യാ​പ​ക​ന്‍റെ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി ന​ശി​ച്ച നി​ല​യി​ൽ
Saturday, February 29, 2020 1:25 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ധ്യാ​പ​ക​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ പി. ​ദേ​വ​സി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.15 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ടിനുമു​ന്നി​ൽ നി​ന്നും സ്ഫോ​ട​ന ശ​ബ്ദ​വും തീ​യും ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി ഹോ​സു​പ​യോ​ഗി​ച്ചു വെ​ള്ളം ഒ​ഴി​ച്ച് തീ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. വീ​ടി​ന്‍റെ മു​ന്നി​ലെ ഹാ​ളി​ന്‍റെ ജ​ന​ൽ ക​ത്തു​ക​യും ചു​വ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്ത നി​ല​യി​ലാ​ണ്. ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​രേ​ഷ്ബാ​ബു, എ​സ്ഐ മെ​ൽ​ബി​ൻ ജോ​സ് എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​സ​ർ​ഗോ​ഡ് നി​ന്നു​ള്ള ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രും മോ​ട്ടോ​ർ​വാ​ഹ​ന അ​ധി​കൃ​ത​രും സ്ഫോ​ട​ന​വ​സ്തു വി​ദ​ഗ്ധ​രും വീ​ടും വാ​ഹ​ന​വും പ​രി​ശോ​ധി​ച്ചു.