റൂ​റ​ൽ ഇ​ന്ത്യ ബി​സി​ന​സ് കോ​ൺ​ഫ​റ​ൻ​സി​ന് നാ​ളെ തു​ട​ക്കം
Saturday, February 29, 2020 1:22 AM IST
കാ​സ​ർ​ഗോ​ഡ്:​കേ​ര​ള സ്റ്റാ​ർ​ട്ട് അ​പ് മി​ഷ​നും സി​പി​സി​ആ​ർ​ഐ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റൂ​റ​ൽ ഇ​ന്ത്യ ബി​സി​ന​സ് കോ​ൺ​ഫ​റ​ൻ​സ് നാ​ളെ രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ​യി​ൽ റ​വ​ന്യു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ഖ്യാ​തി​ഥിയാ​യി ‘പ​വ​ർ വു​മ​ൺ ഓ​ഫ് ഇ​ന്ത്യ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​വി ര​ജാ​വ​ത് പ​ങ്കെ​ടു​ക്കും. “സാ​ങ്കേ​തി​ക​ത​യി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ഗ്രാ​മ​ങ്ങ​ളെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ശ​ക്തി​പ്പെ​ടു​ത്തു​ക”​എ​ന്ന പ്രേ​മേ​യം ആ​സ്പ​ദ​മാ​ക്കി ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സ്റ്റാ​ർ​ട്ട​പ് സം​രം​ഭ​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കുവ​യ്ക്കു​ന്ന ഫൗ​ണ്ടേ​ഴ്സ് ടോ​ക്ക്, ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രും സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ക​രും ത​മ്മി​ലു​ള്ള പാ​ന​ൽ ഡി​സ്ക​ഷ​ൻ, നി​ക്ഷേ​പ​ക-​സം​രം​ഭ​ക സം​ഗ​മം എ​ന്നി​വ​യും അ​ന്നേ​ദി​വ​സം ന​ട​ക്കും. ആ​ദ്യ​ദി​നം കേ​ര​ള സ്റ്റാ​ർ​ട്ട് അ​പ് മി​ഷ​ൻ സി​ഇ​ഒ ഡോ.​സ​ജി ഗോ​പി​നാ​ഥ്, ഫ്ര​ഷ് ടു ​ഹോം എ​ന്ന ഡെ​ലി​വ​റി സ്റ്റാ​ർ​ട്ട​പ്പി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ മാ​ത്യൂ​സ് , ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലെ ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് വേ​ണ്ടി സേ​വ് മോം ​എ​ന്ന ഡി​ജി​റ്റ​ൽ സി​സ്റ്റം വി​ക​സി​പ്പി​ച്ചെ​ടു​ത്ത സെ​ന്തി​ൽ​കു​മാ​ർ,10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം വ​റ്റി വ​ര​ണ്ട കു​ഴ​ൽ​ക്കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ എ​ന​ർ​ജി ഗ്ലോ​ബ് വേ​ൾ​ഡ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സി​ക്ക​ന്ദ​ർ മീ​ര നാ​യി​ക്, തെ​ങ്ങോ​ല​യി​ൽ നി​ന്നു സ്ട്രോ ​നി​ർ​മി​ച്ചു അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഡോ. ​സ​ജി വ​ർ​ഗീ​സ്, മാ​ലി​ന്യ​ത്തി​ൽ നി​ന്നും കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം പ​ടു​ത്തു​യ​ർ​ത്തി​യ ഗ്രീ​ൻ വേം​സ്‌ സ​ഹ സ്ഥാ​പ​ക​ൻ ജം​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
മാ​ർ​ച്ച് ര​ണ്ടി​ന് നി​ര​വ​ധി സോ​ഷ്യ​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലെ നി​ക്ഷേ​പ​ക​നും സ്റ്റാ​ർ​ട്ട​പ് മെ​ന്‍റ​റു​മാ​യ നാ​ഗ​രാ​ജ പ്ര​കാ​ശം സോ​ഷ്യ​ൽ-​അ​ഗ്രി സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കും.​കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നൂ​ത​ന ടെ​ക്നോ​ള​ജി​ക​ൾ, സം​രം​ഭ​ക സാ​ധ്യ​ത​ക​ൾ,സം​രം​ഭം തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ന്ത്യ​യി​ലെ വ്യ​ത്യ​സ്ത​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന “ഡ്രീം ​ബി​ഗ് ക​ല്പ” സെ​ഷ​ൻ എ​ന്നി​വ കൂ​ടാ​തെ സം​ര​ഭം തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ നി​യ​മ സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് നി​യ​മ വി​ദ​ഗ്ധ​ൻ സി.​എ. ഹ​രി​കൃ​ഷ്ണ​ൻ ക്ലാ​സ് കൈ​കാ​ര്യം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ.​അ​നി​ത ക​രു​ൺ, കേ​ര​ള സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ ബി​സി​ന​സ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സ​യ്യി​ദ് സ​വാ​ദ്, സാ​മൂ​ഹ്യ​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.