വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്; പാ​ലി​യേ​റ്റീ​വി​നും കൃ​ഷി​ക്കും മു​ൻ​ഗ​ണ​ന
Saturday, February 29, 2020 1:22 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി​യി​ൽ പാ​ലി​യേ​റ്റീ​വ്, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി 22,07, 77,202 രൂ​പ വ​ര​വും 21,38, 92,202 രൂ​പ ചെ​ല​വും 68,85000 രൂ​പ മി​ച്ച​വും ഉ​ള്ള ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സു​കു​മാ​ര​ൻ അ​വ​ത​രി​പ്പി​ച്ചു.
കൃ​ഷി,മൃ​ഗ​സം​ര​ക്ഷ​ണം- ഒ​രു കോ​ടി, കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി, തൊ​ഴി​ലു​റ​പ്പ് -അ​ഞ്ച് കോ​ടി, സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ -4.50 കോ​ടി തു​ട​ങ്ങി പ്ര​കൃ​തി സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, ദു​ര​ന്ത​നി​വാ​ര​ണം, ജ​ല​സേ​ച​നം, വി​ദ്യാ​ഭ്യാ​സം, മ​ണ്ണ് ജ​ല സം​ര​ക്ഷ​ണം, കു​ടി​വെ​ള്ളം, വ​നി​താ ക്ഷേ​മം, പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ക​സ​നം തു​ട​ങ്ങി സ​മ​ഗ്ര​മേ​ഖ​ല​യി​ലും ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​നം എ​ന്നി​വ എ​ടു​ത്തു​പ​റ​യു​ന്നു. ജി​ല്ല​യി​ലെ ആ​ദ്യ ബ​ജ​റ്റ് അ​വ​ത​ര​ണ​മെ​ന്ന പ്ര​ത്യേ​ക​ത​യും വെ​സ്റ്റ് എ​ളേ​രി ബ​ജ​റ്റിനാണ് . പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​നു, ജ​യ​ശ്രീ കൃ​ഷ്ണ​ൻ, ബി​ന്ദു ഭാ​സ്ക​ര​ൻ, എ.​അ​പ്പു​ക്കു​ട്ട​ൻ, മാ​ത്യു വ​ർ​ക്കി, പി. ​ശ്രീ​നി​വാ​സ​ൻ, എം.​സി. മാ​ത്യു, എം.​സി. അ​ബ്ദു​ൾ സ​ലാം ഹാ​ജി, ടി.​എം. ച​ന്ദ്ര​ൻ, ല​ത ബാ​ല​കൃ​ഷ്ണ​ൻ, ബാ​ലാ​മ​ണി, ബി​ജി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ്കു​മാ​ർ സ്വാ​ഗ​ത​വും പി.​പി.​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.