സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേഡറ്റ്സ് പാ​സിം​ഗ് ഔട്ട് പ​രേ​ഡ് ന​ട​ത്തി
Saturday, February 29, 2020 1:22 AM IST
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് 2018 - 2020 ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔട്ട് പ​രേ​ഡ് ന​ട​ത്തി. ചി​റ്റാ​രി​ക്കാ​ൽ എ​സ്എ​ച്ച്ഒ വി​നോ​ദ് കു​മാ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ര​മാ​ദേ​വി, മു​ഖ്യാ​ധ്യാ​പി​ക കെ.​എ.​റോ​സി​ലി, പ​ഞ്ചാ​യ​ത്തം​ഗം ഫി​ലോ​മി​ന ജോ​ണി, സി​ഐ കൈ​ലാ​സ് കു​മാ​ർ, ഷാ​ലി സെ​ബാ​സ്റ്റ്യ​ൻ, ഫാ.​ജെ​റോം കു​രി​യേ​ട​ത്ത്, കെ.​എ. ജോ​സ​ഫ്, ബി​ജു മാ​പ്പി​ള​പ​റ​മ്പി​ൽ, വ​ൽ​സ​മ്മ ജോ​ണി, ടെ​സി പെ​രു​മ്പാ​റ, ബി.​വി. സാ​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി​പി​ഒ ജി​ഷ ജോ​സ്, എ​സി​പി​ഒ ജാ​സി മാ​ത്യു, കെ.​വി. സൗ​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.