കെ.​വി. കു​ഞ്ഞി​രാ​മ​ന് മ​ഞ്ചേ​ശ്വ​രം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല
Saturday, February 29, 2020 1:22 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​പി​എം മ​ഞ്ചേ​ശ്വ​രം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ന് ന​ല്കാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.
മേ​ഖ​ല​യി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം പാ​ര്‍​ട്ടി​ക്ക് ഗ​ണ്യ​മാ​യ വോ​ട്ടു​ചോ​ര്‍​ച്ച സം​ഭ​വി​ക്കു​ക​യും പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ബാ​ങ്കു​ക​ള്‍ പോ​ലും നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ബ്ദു​ൾ റ​സാ​ഖ് ചി​പ്പാ​റി​നെ മാ​റ്റി കെ.​വി. കു​ഞ്ഞി​രാ​മ​ന് ചു​മ​ത​ല ന​ല്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മേ​ഖ​ല​യി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ണ്ടാ​യ ഗ്രൂ​പ്പ് പ്ര​ശ്‌​ന​ങ്ങ​ളും സെ​ക്ര​ട്ട​റി​യു​ടെ സ്ഥാ​ന​ച​ല​ന​ത്തി​ന് കാ​ര​ണ​മാ​യി.
ജി​ല്ല​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ ക്ഷീ​ണാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ മ​റ്റു മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ള്‍​ക്ക് ചു​മ​ത​ല ന​ല്കു​ന്ന കീ​ഴ്‌വ​ഴ​ക്കം നേ​ര​ത്തേ​യും ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എം. ​രാ​ജ​ഗോ​പാ​ല്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം ഇ​ങ്ങ​നെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ മ​ഞ്ചേ​ശ്വ​രം മേ​ഖ​ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​താ​ണ്. ഇ​ങ്ങ​നെ പ്ര​മു​ഖ നേ​താ​ക്ക​ളെ നി​യോ​ഗി​ച്ച​പ്പോ​ഴെ​ല്ലാം മേ​ഖ​ല​യി​ല്‍ സാ​മാ​ന്യം നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഈ ​പ​രീ​ക്ഷ​ണം വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ് കു​ഞ്ഞി​രാ​മ​ന്‍റെ നി​യ​മ​ന​ത്തി​ന്‍റെ ല​ക്ഷ്യം.