കാ​ര്‍​ഷി​ക വാ​യ്പ നി​ഷേ​ധി​ച്ച​തി​ന് ബാ​ങ്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ന്‍ വി​ധി
Saturday, February 29, 2020 1:22 AM IST
രാ​ജ​പു​രം: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ കാ​ര്‍​ഷി​ക​വാ​യ്പ നി​ഷേ​ധി​ച്ച​തി​ന് ക​ര്‍​ഷ​ക​ന് ബാ​ങ്ക് പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ന​ല്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി.
പ​ന​ത്ത​ടി നി​ര​മ്പു​ഴ എ​ന്‍. ഡി. ​ജോ​ര്‍​ജി​ന്‍റെ പ​രാ​തി​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക് മാ​ല​ക്ക​ല്ല് ബ്രാ​ഞ്ചി​ന് എ​തി​രേയാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റം വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ര്‍​ഷ​ക​നും ഭി​ന്ന​ശേ​ഷി​യുമുള്ള പ​രാ​തി​ക്കാ​ര​ന്‍ ബാ​ങ്കി​ന്‍റെ സ്ഥി​രം ഉ​പ​ഭോ​ക്താ​വാ​യി​രു​ന്നു.
നേ​ര​ത്തേ എ​ടു​ത്ത കാ​ര്‍​ഷി​ക വാ​യ്പ പു​തു​ക്കി എ​ടു​ക്കു​ന്ന​തി​നാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ത് ക്ലോ​സ് ചെ​യ്ത് പു​തി​യ ലോ​ണി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം 2018 ജൂ​ണ്‍ ആ​റി​ന് പ​ലി​ശ സ​ഹി​തം പ​ണ​മ​ട​ച്ച് വാ​യ്പ ക്ലോ​സ് ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പു​തി​യ വാ​യ്പ​യ്ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ബാ​ങ്ക് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​യ്പ നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ജോ​ര്‍​ജി​ന്‍റെ പ​രാ​തി.
ജോ​ര്‍​ജി​ന് അ​നു​വ​ദി​ച്ചി​രു​ന്ന കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വാ​യ്പ​യു​ടെ അ​ഞ്ചു​വ​ര്‍​ഷ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് അ​ത് തി​രി​ച്ച​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പു​തി​യ വാ​യ്പ​യ്ക്ക് അ​നു​മ​തി കി​ട്ടു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​താ​യും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഫോ​റ​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ല്‍ പു​തി​യ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കാ​ന്‍ ജോ​ര്‍​ജി​ന് ക​ഴി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് വാ​യ്പ നി​ഷേ​ധി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ പ​രാ​തി​ക്കാ​ര​ന് വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ന് മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ ബാ​ങ്കി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഉ​പ​ഭോ​ക്തൃ ഫോ​റം നി​രീ​ക്ഷി​ച്ചു. ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലും നേ​ര​ത്തേ എ​ടു​ത്ത വാ​യ്പ കൃ​ത്യ​മാ​യി പ​ലി​ശ സ​ഹി​തം അ​ട​ച്ചു​തീ​ര്‍​ക്കാ​ന്‍ പ​രാ​തി​ക്കാ​ര​ന്‍ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പു​തി​യ വാ​യ്പ അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കു​ക​യും അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടും പി​ന്നീ​ട് വാ​യ്പ നി​ഷേ​ധി​ച്ച​ത് കാ​ര്യ​കാ​ര​ണ സ​ഹി​തം അ​പേ​ക്ഷ​ക​നെ അ​റി​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം പോ​ലും ബാ​ങ്ക് നി​റ​വേ​റ്റി​യി​ല്ല. പ​രാ​തി​ക്കാ​ര​ന്‍റെ അ​പേ​ക്ഷ നി​യ​മാ​നു​സ​ര​ണം പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി ആ​യ​തി​ന്‍റെ തീ​രു​മാ​നം 30 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​പ​ഭോ​ക്തൃ ഫോ​റം ബാ​ങ്കി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.
ബാ​ങ്കി​ന്‍റെ സേ​വ​ന​ത്തി​ലു​ണ്ടാ​യ വീ​ഴ്ച മൂ​ലം ഹ​ര്‍​ജി​ക്കാ​ര​ന് സം​ഭ​വി​ച്ച ക​ഷ്ട​ന​ഷ്ട​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മാ​യി പ​തി​നാ​യി​രം രൂ​പ​യും കോ​ട​തി​ച്ചെ​ല​വാ​യി 3000 രൂ​പ​യും 30 ദി​വ​സ​ത്തി​ന​കം ബാ​ങ്ക് ന​ല്ക​ണ​മെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ന്‍, അം​ഗ​ങ്ങ​ളാ​യ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കെ.​ജി. ബീ​ന എ​ന്നി​വ​ര​ട​ങ്ങി​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര​ഫോ​റ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ഹ​ര്‍​ജി​ക്കാ​ര​നു വേ​ണ്ടി സി.​അ​ജ​യ് ശേ​ഖ​റും ബാ​ങ്കി​നു വേ​ണ്ടി സ​ഞ്ജ​യ​ന്‍ ന​മ്പ്യാ​രും ഹാ​ജ​രാ​യി.