ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് ആ​ധു​നി​ക​മാകുന്നു: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍
Friday, February 28, 2020 1:12 AM IST
മ​ഞ്ചേ​ശ്വ​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ ഏ​റ്റ​വും പ​ഴ​ക്ക​വും പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​വു​മു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും സേ​വ​ന​ത്തെ സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന പ​രാ​തി​ക​ള്‍ കു​റ​ഞ്ഞു​വ​രു​ന്ന​താ​യും പൊ​തു​മ​രാ​മ​ത്ത്-​ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍.
മ​ഞ്ചേ​ശ്വ​രം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​നാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ​കു​പ്പി​നെ കൂ​ടു​ത​ല്‍ കാ​ലി​ക​വും ആ​ധു​നി​ക​വു​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം പു​തി​യ​കാ​ലം പു​തി​യ സേ​വ​നം എ​ന്ന ആ​ശ​യ​വു​മാ​യി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ആ​ധാ​ര ര​ജി​സ്ട്രേ​ഷ​ന്‍, ഇ-​സ്റ്റാ​മ്പിം​ഗ്, ആ​ധാ​ര പ​ക​ര്‍​പ്പു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ല്‍ ഇ​മേ​ജ് പ്രി​ന്‍റിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി നി​ര​വ​ധി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​തു​കൂ​ടാ​തെ ആ​ധാ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു സൂ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ, ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ൾ അ​സീ​സ് ഹാ​ജി (മ​ഞ്ചേ​ശ്വ​രം), ഷാ​ഹു​ല്‍ ഹ​മീ​ദ് (മം​ഗ​ല്‍​പ്പാ​ടി), ഭാ​ര​തി ജെ. ​ഷെ​ട്ടി (പൈ​വ​ളി​ഗെ), ബി.​എ. അ​ബ്ദു​ൾ മ​ജീ​ദ് (വൊ​ര്‍​ക്കാ​ടി), ര​ജി​സ്ട്രേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ പി. ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഫ​രീ​ദ സ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ കെ.​എം.​കെ. അ​ബ്ദു​ൾ റ​ഹ്മാ​ന്‍ ഹാ​ജി, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​ദ​യാ​ന​ന്ദ, കെ.​ആ​ര്‍. ജ​യാ​ന​ന്ദ, ജ​യ​റാം ബ​ള്ളം​കൂ​ട​ല്‍, ഉ​മ്മ​ര്‍ ബോ​ര്‍​ക്ക​ള, അ​സീ​സ് മ​രി​ക്കെ, ഹ​രി​ശ്ച​ന്ദ്ര, രാ​ഘ​വ ചേ​രാ​ല്‍, മ​നോ​ജ് കു​മാ​ര്‍, കെ.​എ. ഖാ​ദ​ര്‍, പി.​ആ​ര്‍. കു​ഞ്ഞി​രാ​മ​ന്‍, ടി.​കെ. സു​കു​മാ​ര​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.