റ​ബ​ർ ആ​ൻ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി; ജ​പ്തി​ക്കു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്നു ഭാ​ര​വാ​ഹി​ക​ൾ
Friday, February 28, 2020 1:11 AM IST
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ജി​ല്ലാ റ​ബ​ർ ആ​ൻ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കു പി​ന്നി​ൽ ചി​ല ശ​ക്തി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ള​ക്ക​ന്നൂ​ർ ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക്ക് ആ​റേ​ക്ക​റും ദേ​ശീ​യ‌​പാ​ത​യോ​ര​ത്തു ചി​റ​വ​ക്കി​ൽ 26.25 സെ​ന്‍റും ഹെ​ഡ് ഓ​ഫീ​സ് നി​ൽ​ക്കു​ന്ന 34 സെ​ന്‍റ് സ്ഥ​ല​വു​മു​ള്ള സം​ഘ​ത്തി​നു വാ​ട​ക​ക്കാ​ർ ഒ​ഴി​വാ​കാ​ത്ത​തി​ന്‍റെ പ്ര​ശ്നം കാ​ര​ണ​മാ​ണു ചി​റ​വ​ക്കി​ലെ സ്ഥ​ല​ത്തി​ന്‍റെ വി​ല്പ​ന ന​ട​ക്കാ​തി​രി​ക്കു​ന്ന​ത്. സ്ഥ​ലം ജ​പ്തി​ചെ​യ്ത ജി​ല്ലാ ബാ​ങ്ക് മൂ​ന്നു​കോ​ടി രൂ​പ​യ്ക്കു ലോ​ൺ ബാ​ധ്യ​ത തീ​ർ​ക്കാ​മെ​ന്നു പ​റ​ഞ്ഞ​തു സ്ഥ​ലം​വി​ല്പ​ന ന​ട​ത്തി​യാ​ൽ തീ​ർ​ക്കാ​വു​ന്ന​തേ​യു​ള്ളു. അ​തി​നി​ട​യി​ൽ ന​ട​ത്തി​യ ജ​പ്തി നാ​ട​കം ചി​ല ലോ​ബി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണ്.
1965 മു​ത​ൽ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​യാ​യാ​ണു സൊ​സൈ​റ്റി​യു​ടെ തു​ട​ക്കം. 2009 വ​രെ ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന സം​ഘം മൂ​ല​ധ​ന പ്ര​ശ്ന​ത്തി​ലാ​ണു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. 1993ലാ​ണ് കാ​ഷ് ക്രെ​ഡി​റ്റ് ഇ​ന​ത്തി​ൽ 4.60 കോ​ടി രൂപ വാ​യ്പ​യെ​ടു​ത്ത​ത്. തു​ട​ർ​വ​ർ​ഷ​ങ്ങ​ളാ​യി 5.68 കോ​ടി രൂ​പ പ​ലി​ശ​യി​ന​ത്തി​ൽ മാ​ത്രം തി​രി​ച്ച​ട​ച്ചി​ട്ടു​ണ്ട്.
റ​ബ​ർ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണു തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്. ലോ​ൺ പു​തു​ക്കി ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ലാ​റ്റ​ക്സ് ഫാ​ക്ട​റി​യി​ൽ സം​ഭ​രി​ച്ച ക​ർ​ഷ​ക​രു​ടെ റ​ബ​ർ പാ​ൽ വി​ല്പ​ന ചെ​യ്ത് 2.60 കോ​ടി​ രൂപ അ​ട​ച്ചി​രു​ന്നു​വെ​ങ്കി​ലും പു​തു​ക്കി ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് സം​ഘം ഭ​ര​ണ​സ​മി​തി നി​ര​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ടു 50 ല​ക്ഷം വാ​യ്പ അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും 41 ല​ക്ഷം പ​ലി​ശ​യി​ന​ത്തി​ൽ ക​ഴി​ച്ച് ഒ​ൻ​പ​തു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണു സൊ​സൈ​റ്റി​ക്കു ന​ൽ​കി​യ​ത്. 1.50 കോ​ടി​യും പി​ന്നീ​ട് അ​നു​വ​ദി​ച്ച 50 ല​ക്ഷം അ​ട​ക്കം ര​ണ്ടു​കോ​ടി​യാ​യി നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു സം​ഘ​ത്തെ ബാ​ങ്ക് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ജ​പ്തി​യു​ടെ മ​റ​വി​ൽ ചി​ല ലോ​ബി​ക​ൾ​ക്കു വേ​ണ്ടി ഭൂ​മി ചു​ളു​വി​ല​യ്ക്കു ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കൊ​യ്യം ജ​നാ​ർ​ദ​ന​ൻ, ജോ​ർ​ജ് വ​ട​ക​ര, ടി.​ച​ന്ദ്ര​ൻ, എം.​വി.​ര​വീ​ന്ദ്ര​ൻ, കെ.​എം.​മാ​ത്യു എ​ന്നി​വ​ർ ആ​രോ​പി​ച്ചു.