മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​യി​ൽ ഇനി ഡി​ജി​റ്റ​ൽ ലൈ​ബ്ര​റിയും
Friday, February 28, 2020 1:11 AM IST
കാ​സ​ർ​ഗോ​ഡ്: മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​യി​ൽ തെ​ക്കി​ൽ പി. ​അ​ഹ​മ്മ​ദ​ലി ഫൗ​ണ്ടേ​ഷ​ൻ സ​ജ്ജീ​ക​രി​ച്ച ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ക​ഥാ​കൃ​ത്ത്‌ ടി. ​പ​ത്മ​നാ​ഭ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്‌ എം​എ​ൽ​എ, ന​ഗ​ര​സ​ഭ വൈ​സ്‌ ചെ​യ​ർ​മാ​ൻ എ​ൽ.​എ. മ​ഹ്മൂ​ദ്‌ ഹാ​ജി, ഡോ. ​ടി.​പി. അ​ഹ​മ്മ​ദ​ലി, താ​ലൂ​ക്ക്‌ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി. ​ദാ​മോ​ദ​ര​ൻ, മു​ഹ​മ്മ​ദ്‌ ഹാ​ഷിം, മി​സ്‌​രി​യ ഹ​മീ​ദ്‌, വി.​എം. മു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടി.​ഇ. അ​ബ്ദു​ള്ള സ്വാ​ഗ​ത​വും റം​സി ഇ​സ്‌​മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.