ഓ​ൺ​ലൈ​ൻ മ​രു​ന്ന് വ്യാ​പാ​ര​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കെ​പി​പി​എ
Friday, February 28, 2020 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൺ​ലൈ​ൻ മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ അ​റി​യാ​തെ മ​രു​ന്നുവ്യാ​പാ​ര​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പു​നഃ​പ​രി​ശോ​ധി​ച്ചു സ​ത്വ​രന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​കെ​പി​പി​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് ജ​ൻ ഔ​ഷ​ധി ഷോ​പ്പു​ക​ളി​ൽ നി​ല​വാ​രംകു​റ​ഞ്ഞ ജ​ന​റി​ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ ഡ്ര​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ത​ര​ണംചെ​യ്യു​ന്ന മ​രു​ന്ന് എ​ന്ന വ്യാ​ജേ​ന​യാ​ണ് ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത മ​രു​ന്നു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സു​മ​യ്യ, സ​ജി​ത്ത് കു​മാ​ർ, പി.​പി. അ​നി​ൽ​കു​മാ​ർ, പി. ​പ്രി​യം​വ​ദ, കെ.​ടി.​വി. ര​വീ​ന്ദ്ര​ൻ, വി.​സി. കൃ​ഷ്ണ​വ​ർ​മ രാ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​ജെ. റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ൾ: വി.​സി. കൃ​ഷ്ണ​വ​ർ​മ​രാ​ജ (പ്ര​സി​ഡ​ന്‍റ്), കെ. ​മം​ഗ​ള, സ​യ്യി​ദ് അ​ബു സാ​ലി കോ​യ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ടി. ​സ​ജി​ത്കു​മാ​ർ (സെ​ക്ര​ട്ട​റി), ടി.​കെ. സു​മ​യ്യ, കെ. ​ശ​ര​ത്ത് ഗോ​പി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ​ച്ച്. ഹ​രി​ഹ​ര​ൻ (ട്ര​ഷ​റ​ർ).