സി​പി​എം നേ​താ​ക്ക​ള്‍​ക്ക് അ​തൃ​പ്തി; ബി​ആ​ര്‍​ഡി​സി എം​ഡിയെ നീക്കി
Friday, February 28, 2020 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ബി​ആ​ര്‍​ഡി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എ​മ്മി​നു​ള്ളി​ലും ഭ​ര​ണ​ത​ല​ത്തി​ലും നാ​ളു​ക​ളാ​യി പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ എം​ഡി ടി.​കെ. മ​ന്‍​സൂ​റി​ന് സ്ഥാ​ന​ന​ഷ്ടം. മ​ന്‍​സൂ​റി​നെ എം​ഡി സ്ഥാ​ന​ത്തു നി​ന്നു​നീ​ക്കി പ​ക​രം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​സ്. പ്ര​കാ​ശി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. പു​തി​യ എം​ഡി​യു​ടെ നി​യ​മ​ന​മു​ണ്ടാ​കു​ന്ന​തു​വ​രെ പോ​ലും മ​ന്‍​സൂ​റി​നെ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
നേ​ര​ത്തേ കെ​ല്‍​ട്രോ​ണ്‍, അ​ക്ഷ​യ, സ്‌​റ്റെ​ഡ് പ്രോ​ജ​ക്ട് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ താ​ക്കോ​ല്‍​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ള്ള മ​ന്‍​സൂ​ര്‍ സി​പി​എ​മ്മി​ലെ പു​തു​ത​ല​മു​റ നേ​താ​ക്ക​ളു​മാ​യു​ള്ള അ​ടു​പ്പ​ത്തി​ന്‍റെ കൂ​ടി ബ​ല​ത്തി​ലാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ത​ന്നെ ബി​ആ​ര്‍​ഡി​സി​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്ന് ബി​ആ​ര്‍​ഡി​സി​യു​ടെ എം​ഡി സ്ഥാ​ന​ത്തെ​ത്തി​യ ആ​ദ്യ​വ്യ​ക്തി​യാ​യ മ​ന്‍​സൂ​ര്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​പി.​പി. മു​സ്ത​ഫ​യു​ടെ ബ​ന്ധു​വാ​ണെ​ന്ന പ്ര​ചാ​ര​ണ​വും ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് മു​സ്ത​ഫ ത​ന്നെ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
അ​തേ​സ​മ​യം പാ​ര്‍​ട്ടി​ക്ക് താ​ത്പ​ര്യ​മു​ള്ള പ​ല പേ​രു​ക​ളും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള മ​ന്‍​സൂ​റി​ന്‍റെ നി​യ​മ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു​ത​ന്നെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ല്‍ പ​ല​രും അ​തൃ​പ്ത​രാ​യി​രു​ന്നു. എം​പി​യാ​യി​രു​ന്ന പി. ​ക​രു​ണാ​ക​ര​നും ഉ​ദു​മ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​നു​മ​ട​ക്ക​മു​ള്ള​വ​ര്‍ പ​ല​പ്പോ​ഴും മ​ന്‍​സൂ​റി​നു കീ​ഴി​ല്‍ ബി​ആ​ര്‍​ഡി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ര്‍​ട്ടി നേ​തൃ​യോ​ഗ​ങ്ങ​ളി​ലും ഇ​ക്കാ​ര്യം ച​ര്‍​ച്ച​യാ​യി. പ്ര​ത്യ​ക്ഷ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബാ​ധ്യ​ത​യു​മി​ല്ലാ​ത്ത മ​ന്‍​സൂ​റി​നെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ക്ര​മേ​ണ പാ​ര്‍​ട്ടി നേ​തൃ​ത്വ​വും എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.
നി​ല​വി​ല്‍ മ​റ്റേ​തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​തും പാ​ര്‍​ട്ടി​യു​മാ​യി സ​ജീ​വ​ബ​ന്ധ​മു​ള്ള​തു​മാ​യ ആ​രെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ മ​ന്‍​സൂ​റി​ന്‍റെ സ്ഥാ​ന​ത്തു നി​യ​മി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം മ​ന്‍​സൂ​റി​ന്‍റെ നി​യ​മ​ന​വും ഇ​പ്പോ​ഴ​ത്തെ ത​ള്ളി​ക്ക​ള​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ല്‍ വി​വാ​ദ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നാ​ല്‍ അ​ത് പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളു​മു​ണ്ട്.