ന​ഗ​ര​സ​ഭാ ജീവ​ന​ക്കാ​ർ​ക്കു നേ​രേ കൈ​യേ​റ്റം; കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Friday, February 28, 2020 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളും ഒ​റ്റ​ത്തവ​ണ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും ഉ​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യെ ക​ല്ലൂ​രാ​വി ജം​ഗ്ഷ​നി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധി​ച്ചു.
സം​സ്ഥാ​ന​ത്താ​ക​മാ​നം പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​നെ​തി​രേ​യും ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തെ​യും ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ന​ഗ​ര​സ​ഭ​യി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വ​നി​താ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത ശു​ചീ​ക​ര​ണ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ൽ​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. എ. ​വേ​ണു​ഗോ​പാ​ല​ൻ, എം.​വി. ഹ​രി​ദാ​സ​ൻ, ടി.​വി. രാ​ജേ​ഷ്, കെ. ​രാ​കേ​ഷ്, കെ. ​ദി​നേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി