അ​പ്ര​തീ​ക്ഷി​ത മ​ഴ: റോ​ഡ് ചെ​ളി​ക്കു​ള​മാ​യി
Friday, February 28, 2020 1:11 AM IST
ബ​ദി​യ​ഡു​ക്ക: ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത അ​പ്ര​തീ​ക്ഷി​ത മ​ഴ​യെ തു​ട​ര്‍​ന്നു ബെ​ള്ളൂ​ര്‍-​പ​ള്ള​പ്പാ​ടി റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി. മു​ള്ളേ​രി​യ-​നെ​ട്ട​ണി​ഗെ-​ബെ​ള്ളൂ​ര്‍ മി​ഞ്ചി​പ​ദ​വ് വ​ഴി ക​ര്‍​ണാ​ട​ക​യി​ലെ ആ​ര്‍​ല​പ​ദ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്.

ഇ​തി​ലൂ​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി റോ​ഡ് ത​ക​ര്‍​ന്ന​തു​മൂ​ലം ക​ടു​ത്ത യാ​ത്രാ ദു​രി​ത​മാ​ണ് നേ​രി​ട്ടി​രു​ന്ന​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു റോ​ഡ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി പ​ഴ​യ ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി മ​ണ്ണി​ട്ട​തി​നെ തു​ട​ര്‍​ന്നു പാ​ത​യോ​ര​ത്തെ താ​മ​സ​ക്കാ​ര്‍​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും പൊ​ടി​യ​ഭി​ഷേ​ക​മാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ അ​പ്ര​തീ​ക്ഷ​ത​മാ​യി പെ​യ്ത മ​ഴ​യെ തു​ട​ര്‍​ന്നു മ​ണ്ണി​ട്ട റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി.