ക്ല​ബി​ന് നേ​രേ ആ​ക്ര​മ​ണം
Thursday, February 27, 2020 1:23 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഉ​ടു​മ്പു​ന്ത​ല​യി​ൽ മു​സ്‌​ലിം ലീ​ഗ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ല​ബി​ന് നേ​രേ ആ​ക്ര​മ​ണം. അ​ട​ച്ചി​ട്ട ക്ല​ബി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​ണ് ഉ​ള്ള​ത്.
മു​സ്‌​ലീം ലീ​ഗ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഗ്രീ​ന്‍ സ്പോ​ര്‍​ട്ടിം​ഗ് ക്ല​ബി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക്ല​ബ് സെ​ക്ര​ട്ട​റി ച​ന്തേ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ക്ല​ബി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. ബാ​വ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​പി. അ​ബ്ദു​സ​മ​ദ് ഹാ​ജി, എം. ​ഷു​ക്കൂ​ര്‍ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.